Skip to main content

ഹെൽത്തി കേരള ഇൻസ്പെക്ഷൻ: വില്യാപ്പള്ളിയിൽ പരിശോധന നടത്തി

ഹെൽത്തി കേരള ഇൻസ്പെക്ഷന്റെ ഭാഗമായി വില്യാപ്പള്ളി മയ്യന്നൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിരിച്ചെടുത്ത് നശിപ്പിച്ചു.

 

ശുചിത്വ കാര്യങ്ങളിൽ വീഴ്ചവരുത്തിയതും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതുമായ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് ജീവനക്കാരായ സിബിൻ, വിനീത, ഹെൽത്ത് ഇൻസ്പെക്ടർ ഇ കെ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുരളീധരൻ, ചിത്രലേഖ, ചിപ്പി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

 

date