Skip to main content

അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം

ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിലെ റിസോഴ്സ് സെന്ററുകളിലേക്ക് അഡീഷണല്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/ എം.ബി.എ (എച്ച്.ആര്‍), എം.എ സോഷ്യോളജി/ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ആണ് യോഗ്യത. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം  25,000 രൂപയാണ് റെമ്യൂണറേഷന്‍. 2023 ജനുവരി 10 ന് 40 വയസ്സ് കഴിയാന്‍ പാടില്ല. ഒരു വര്‍ഷത്തേക്കുള്ള താല്‍കാലിക നിയമനമായിരിക്കും. പ്രവര്‍ത്തന മികവനുസരിച്ച് കാലാവധി ദീര്‍ഘിപ്പിക്കും. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org  എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 21ന്  വൈകുന്നേരം 5 മണി വരെ. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടാംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം.  ഉദ്യോഗാര്‍ത്ഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ്/ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് / സെക്രട്ടറി സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ് ചെയര്‍പേഴ്സന്റെ / സെക്രട്ടറിയുടെ മേലൊപ്പോടുകൂടിയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ''ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ്  അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍ ക്യാമ്പസ്, മലപ്പുറം  676505, ഫോണ്‍: 0483 2733470.

date