Skip to main content

ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം

കേരള വാട്ടര്‍ അതോറിറ്റിക്ക് കീഴിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തും നിര്‍വ്വഹണ സഹായ ഏജന്‍സിയായ വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളവും  സംയുക്തമായി നടത്തുന്ന  ജലശ്രീ ക്ലബ്ബിന്റെ ഉദ്ഘാടനം ഒളകര ജി. എല്‍. പി. സ്‌കൂളില്‍ നടന്നു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.അബ്ദുള്‍ കലാം മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. തങ്ക അധ്യക്ഷത വഹിച്ചു.  വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചാലന്‍ ഹംസഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു. പി മുഹമ്മദ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി തസ്ലീന, പി. ടി.എ പ്രസിഡന്റ്  പി.പി അബ്ദുല്‍ സമദ്, കെ. ശശി കുമാര്‍, പഞ്ചായത്ത്  മെമ്പര്‍മാരായ അബ്ദുള്‍ ബഷീര്‍, ടി. പി സൈദലവി, പി.സൈദലവി, പഞ്ചായത്ത് അസൂത്രണ സമിതി ഉപാധ്യക്ഷന്‍  ഇസ്മായില്‍ കാവുങ്ങല്‍,  കെ. കെ അസിസ് മാസ്റ്റര്‍, പങ്കജ വല്ലി, പ്രദീപ് കുമാര്‍, ഹരിത എന്നിവര്‍  പങ്കെടുത്തു.  പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍  എന്‍.കെ ശരണ്യ വിഷയവതരണം നടത്തി. ജലജന്യ രോഗങ്ങളെ കുറിച്ച് പഞ്ചായത് ജെ.എച്ച്.ഐ  ചിത്ര ലാല്‍   ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

date