Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്ലി ഹുഡ് മിഷനും (എന്‍.യു.എല്‍.എം) കുടുംബശ്രീയും സെന്റര്‍ ഫോര്‍ എംപ്ലോയ്മെന്റ് ആന്‍ഡ് എഡ്യൂക്കേഷനല്‍  ഗൈഡന്‍സും സംയുക്തമായി  നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴില്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആയുര്‍വേദ പഞ്ചകര്‍മ ടെക്നിഷ്യന്‍ (ആയുര്‍വേദ  തെറാപ്പിസ്റ്റ് ), സി.എന്‍.സി ഓപ്പറേറ്റര്‍, ഇലക്ട്രിക്കല്‍ ടെക്നിഷ്യന്‍, ടു വീലര്‍ സര്‍വീസ് ടെക്നിഷ്യന്‍ എന്നീ  കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് .കോഴ്സുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും. താമസിച്ചു പഠിക്കുന്നവര്‍ക്ക് (റസിഡന്‍ഷ്യല്‍)  ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കും. നോണ്‍  റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ക്ക് സ്‌റ്റൈപന്‍ഡ്  ലഭിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി / പ്ലസ് ടു പാസായ 18  നും 35 നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോര്‍പറേഷനിലോ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 8593921122 ,9037486929.  

date