Skip to main content

ആടുകള്‍ക്ക് തീറ്റ വിതരണം' പദ്ധതി ഉദ്ഘാടനം

പെരുവള്ളൂര്‍ പഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന  'ആടുകള്‍ക്ക് തീറ്റ വിതരണം' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ അബ്ദുല്‍ കലാം മാസ്റ്റര്‍ നിര്‍വഹിച്ചു. വനിതകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.  പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ അഞ്ചാലന്‍ ഹംസ ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു.പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. വെറ്ററിനറി സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ശ്രീരാജ്, വിലാസിനി, സുന്ദരന്‍, ഹിദ, തുടങ്ങിയവര്‍ പങ്കെടുത്തു.

date