Skip to main content

സ്‌കൂള്‍ പ്രവേശന കവാടം ശിലാസ്ഥാപനം

തിരുവാലി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശന കവാട ശിലാസ്ഥാപനം എ. പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ചെലവിലാണ് പ്രവേശന കവാടം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ രാമന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കോമളവല്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്നിയില്‍ സജ്‌ന, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി അഖിലേഷ്, വാര്‍ഡ് അംഗം കെ ഷാനി, പി.ടി.എ പ്രസിഡന്റ് ടി രമേശ്, സി.പി റഷീദ്, ഹെഡ്മിസ്ട്രസ് കെ.വി സുജാത, പ്രിന്‍സിപ്പല്‍ എം.കെ റാണി,എന്‍ ശങ്കരനുണ്ണി എന്നിവര്‍ സംസാരിച്ചു.

date