Skip to main content

സ്മാര്‍ട്ട് സ്റ്റാഫ് റൂം വിദ്യാലയത്തിന് സമര്‍പ്പിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് 18 ലക്ഷം വകയിരുത്തി നവീകരിച്ച വണ്ടൂര്‍ വാണിയമ്പലം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്മാര്‍ട്ട് സ്റ്റാഫ് റൂം വിദ്യാലയത്തിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ യു അനില്‍കുമാര്‍, എം.ദസാബുദ്ധീന്‍, പി ടി എ പ്രസിഡന്റ് കെ ടി ഷഹീര്‍, മജീദ് എടപ്പറ്റ, കെ അക്ബറലി, കുരിക്കള്‍ ഫൈസല്‍, പ്രിന്‍സിപ്പ പ്പല്‍ വി സ്മിത, ഹെഡ്മിസ്ട്രസ് യു നിര്‍മല തുടങ്ങിയവര്‍ പങ്കെടത്തു.
 

date