Skip to main content

ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 

ആലപ്പുഴ: ചിൽഡ്രൻസ് ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30 - ന്  രാവിലെ 10.30 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. ചേർത്തല തെക്ക് തെക്ക് ജി.എച്ച് എസ് എസിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ ഒരുപിടി നന്മ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എംപി മുഖ്യാതിഥി ആകും . ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി പ്രിയ, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എസ്  സിനിമോൾ , അംഗം റോയി മോൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. സുജാത, ചേർത്തല ഡി.ഇ.ഒ സി .എസ് ശ്രീകല, എ. ഇ.ഓ സി .കെ ശൈലജ, സ്കൂൾ പ്രിൻസിപ്പാൾ ബി.എസ് ജിജബായി, പ്രധാന അധ്യാപിക എസ് മീര , പി.ടി.എ. പ്രസിഡൻറ് ഡി.പ്രകാശൻ എന്നിവർ പങ്കെടുക്കും.

date