Skip to main content

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികം 

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സിഡിഎസ് വാർഷികവും 2022-23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള കലാ - കായിക മത്സരം ഗ്രാമോത്സവവും നടന്നു. പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് പ്രസിഡൻ്റ് കെ ഷാജി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ പ്രശാന്ത് ബാബു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി മിനി ആർ നായർ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി സി ഇ എഫ് വിതരണം ചെയ്തു.ബാലസഭ വിജയികളെ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ആദരിച്ചു., മികച്ച സംരംഭകരെ ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ ആദരിച്ചു. സിഡിഎസ് ഭരണസമിതിയെയും മുൻ ചെയർപേഴ്സൺമാരെയും ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ ആദരിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീജാ പി നായർ മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച് നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ബിജു ആശ്രയ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണം നടത്തി.

 

പഞ്ചായത്തംഗങ്ങളായ രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എൻ വളർമതി, ടി ആർ രഞ്ജിത്ത്, എലിസബത്ത് രാജു, ഷീലാകുമാരി ചാങ്ങയിൽ ,വി വി സന്തോഷ് കുമാർ, സുമരാജശേഖരൻ, ഷീബ രതീഷ്, ബിന്ദു ജോർജ്ജ്, കെ ആശാ കുമാരി, സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മലയാലപ്പുഴ ശശി, ദിലീപ് കുമാർ, നന്ദിനി സുധീർ, ലൗലി പ്രസാദ്, ശ്രീലതാ മനോജ്, സിന്ധുശ്രീകുമാർ ,ശ്രീകലാ ദേവി എന്നിവർ സംസാരിച്ചു.മെമ്പർ സെക്രട്ടറി എ ജി അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ എ ജലജകുമാരി സ്വാഗതവും, വൈസ് ചെയർപേഴ്സൺ കെ ജി പ്രമീള നന്ദിയും പറഞ്ഞു.

date