Skip to main content

വൈദ്യര്‍ അക്കാദമിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

 

 മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. കമ്മറ്റി മുന്‍ സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പുതിയതായി ചുമതലയേറ്റ സെക്രട്ടറി ബഷീര്‍ ചുങ്കത്തറക്ക് രേഖകള്‍ കൈമാറി. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ട്രഷറര്‍ കൊണ്ടോട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, ടി.കെ. ഹംസ, എന്‍. പ്രമോദ് ദാസ്, പി. അബ്ദുറഹിമാന്‍, സി.എച്ച്. മോഹനന്‍, കെ.വി. അബൂട്ടി, ഫിറോസ് ബാബു, ഷംഷാദ് ഹുസൈന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, ബാപ്പു വാവാട്, ശ്രീമതി സലീന സലീം, മുരളി കോട്ടക്കല്‍, എം. അജയകുമാര്‍, വി. നിഷാദ്, ഒ.പി. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.ജോയിന്റ് സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ സ്വാഗതവും സെക്രട്ടറി ബഷീര്‍ ചുങ്കത്തറ നന്ദിയും പറഞ്ഞു.

date