Skip to main content

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നു

മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പി.എസ്.സി/ യു.പി.എസ്.സി/ ബാങ്ക് സര്‍വ്വീസ്/ ആര്‍.ആര്‍.ബി/ യു.ജി.സി നെറ്റ്/ ജെ.ആര്‍.എഫ്, കാറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷാ പരിശീലനത്തിനായി 'യത്നം പദ്ധതി' പ്രകാരം ധനസഹായം അനുവദിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുമ്പായി  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നോ (ഫോണ്‍ നമ്പര്‍. 0483 2735324 ) സാമൂഹ്യ നീതി വകുപ്പിന്റെ sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.

date