Skip to main content

സ്ത്രീകൾക്ക് സൗജന്യ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS), കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സെലൻസും (KASE] വനിതകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന 'SANKALP' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ വിമൻ ഡെലിവറി എക്സിക്യൂട്ടീവ്’ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യതപ്രായപരിധി 18നും 45നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 0471-2329539, 2339178, 9446329897.

പി.എൻ.എക്സ്. 748/2023

date