Skip to main content

സെലക്ഷൻ ട്രയൽ

 

 

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം വെള്ളായണിയിലെ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിൽ 2023-24 അദ്ധ്യയന വർഷത്തേക്ക് 5, പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനത്തിനായി യോഗ്യരായ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്നും സ്പോർട്സിൽ പ്രാവീണ്യമുള്ളവരെ കണ്ടെത്തുന്നതിനായി ഫെബ്രുവരി 22 ന് രാവിലെ 9 ന് തേവര എസ്. എച്ച്. കോളേജ് ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽ നടത്തും. കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല കായിക മത്സരങ്ങളിൽ ഏതെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും. ഫോൺ:0484 2422256.

date