Skip to main content

വനിതകൾക്ക് തയ്യൽ പരിശീലനം

തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കായുളള 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ബി പി എൽ റേഷൻ കാർഡിൽ പേരുള്ളവർ അല്ലെങ്കിൽ കുടുംബശ്രീ/എസ് എച്ച് ജി അംഗമോ കുടുംബശ്രീ/എസ് എച്ച് ജി അംഗത്തിന്റെ കുടുംബാംഗം അല്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ താമസിച്ചു പഠിക്കുന്നവർ എന്നിവർക്ക് മുൻഗണന ലഭിക്കും. അവധി ദിവസങ്ങൾ ഉണ്ടായിരിക്കില്ല. ഞായറാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. ഫോൺ: 0460 2226573, 8301995433.

 

date