Skip to main content

പ്രിസം എഴുത്തുപരീക്ഷ 21ന്

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താൽക്കാലിക പാനൽ രൂപീകരണത്തിനുള്ള ഏഴുത്തുപരീക്ഷ ഫെബ്രുവരി 21ന് കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ നടക്കും. കണ്ടൻറ് എഡിറ്റർ പാനലിലേക്കുള്ള പരീക്ഷ രാവിലെ 10.30 മുതൽ ഉച്ച 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് പാനലിലേക്കുള്ള പരീക്ഷ ഉച്ച രണ്ട് മുതൽ നാല് വരെയുമായിരിക്കും. പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഹാൾടിക്കറ്റ് careers.cdit.org എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം.

date