Skip to main content

നാഷനൽ ജിയോഫിസിക്കൽ മാപ്പിംഗ് സർവ്വേ 24 മുതൽ 31 വരെ ജില്ലയിൽ

കേന്ദ്ര മൈനിംഗ് മന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്‌സ്‌പ്ലൊറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (എം ഇ സി എൽ) ഫെബ്രുവരി 24 മുതൽ 31 വരെ കണ്ണൂർ ജില്ലയിൽ നാഷനൽ ജിയോഫിസിക്കൽ മാപ്പിംഗ് സർവ്വേ നടത്തുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. ദേശീയാടിസ്ഥാനത്തിൽ ഭൗമശാസ്ത്ര ഡാറ്റാബേസ് ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള പഠനത്തിനാണ് സർവ്വേ. ഇതിന് സംസ്ഥാന അതിർത്തികളുമായോ ബഫർ സോണുകളുമായോ ബന്ധമില്ലെന്ന് എം ഇ സി എൽ വ്യക്തമാക്കി. സർവ്വേ നടപടികൾ ജില്ലാ പോലീസ് മേധാവികളും തഹസിൽദാരുമായും സഹകരിച്ച് നടത്തണമെന്ന് കലക്ടർ നിർദേശം നൽകി.

 

date