Skip to main content

ക്ഷേത്ര കലാ അക്കാദമി പുതിയ ഭരണസമിതി അധികാരമേറ്റു

ക്ഷേത്രകലാ അക്കാദമി പുതിയ ഭരണസമിതി സ്ഥാനാരോഹണം മാടായിക്കാവ് പരിസരത്ത് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു മലബാർ ദേവസ്വം ബോർഡ് അംഗം കെ ജനാർദനൻ അധ്യക്ഷനായി. മാടായിക്കാവ് മൂത്ത പിടാരർ ടി ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായി. ക്ഷേത്രകലാ അക്കാദമി നിയുക്ത സെക്രട്ടറി കൃഷ്ണൻ നടുവലത്ത് പുതിയ ഭരണസമിതി അംഗങ്ങളെ പരിചയപ്പെടുത്തി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടിനുള്ള ഉപഹാര സമർപ്പണം മുൻക്ഷേത്ര കലാ അക്കാദമി ചെയർമാൻ കെഎച്ച് സുബ്രഹ്മണ്യനും മുൻ ഭരണസമിതിയങ്ങങ്ങൾക്കുള്ള ഉപഹാര സമർപ്പണം മുൻ എം എൽ എ ടി വി രാജേഷും നിർവഹിച്ചു. ക്ഷേത്രകലാ അക്കാദമിയുടെ കാഴ്ചപ്പാട് വിശദീകരണം അക്കാദമി സ്‌പെഷൽ ഓഫീസർ എൻ കെ ബൈജുവും നിർവഹിച്ചു.
വാർഡംഗം ടി പുഷ്പ, ചിറക്കൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ എം അരവിന്ദാക്ഷൻ, മാടായിക്കാവ് മാനേജർ എൻ നാരായണ പിടാരർ, സംഘാടകസമിതി വൈസ് ചെയർമാൻ എം രാമചന്ദ്രൻ, നിയുക്ത ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ പത്മനാഭൻ സ്വാഗതവും ജോയിന്റ് കൺവീനർ കെവിഎൻ ബൈജു നന്ദിയും പറഞ്ഞു.

 

date