Skip to main content

മാട്ടൂൽ സി എച്ച് മുഹമ്മദ്‌കോയ സ്മാരക ജിഎച്ച്എസ്എസ് കെട്ടിടത്തിന് ശിലയിട്ടു

മാട്ടൂൽ സി എച്ച് മുഹമ്മദ്‌കോയ സ്മാരക ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻറ് പി പി ഷാജിർ  അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ യു വി രാജീവൻ  റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി കിഫ്ബി മുഖേന 3.90 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്.
ഓരോ നിലയിലും ആറ് ക്ലാസ് മുറികളോടെ മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 18 ക്ലാസ് മുറികളും കോണിപ്പടി മുറികളും ഭിന്ന ശേഷിക്കാർക്കുള്ള ടോയ്‌ലറ്റ് അടക്കം എട്ട് ടോയ്‌ലെറ്റുകളും ആവശ്യമായ യൂറിനലുകളും അടങ്ങിയ ടോയിലറ്റ് ബ്ലോക്കും ഒരുക്കുന്നതോടൊപ്പം
മുറ്റം മണ്ണിട്ട് ഉയർത്തി ഇന്റർലോക്ക് ചെയ്യും. വൈദ്യുതീകരണം, പ്ലംബിംഗ് വർക്കുകൾ, അഗ്‌നിരക്ഷാ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനും സാധിക്കും. സംസ്ഥാന സർക്കാർ ഏജൻസിയായ കിലയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂൾ അങ്കണത്തിൽ നടന്ന
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എസ് കെ ആബിദ, പൊതുവിലാഭ്യാസ സംരക്ഷണ യഞ്ജം കോർഡിനേറ്റർ പി വി പ്രദീപൻ മാസ്റ്റർ,
 മാട്ടൂൽ പഞ്ചായത്ത് അംഗം  ഇന്ദിരാ ജോസ്, കണ്ണൂർ ആർ ഡി ഡി കെ എച് സാജൻ, ഡി ഡി ഇ കണ്ണൂർ വി എ ശശീന്ദ്ര വ്യാസ്, എസ് എസ് കെ ജില്ലാ കോഡിനേറ്റർ ഇ സി വിനോദ്, തളിപ്പറമ്പ് ഡി ഇ ഒ എ എം രാജമ്മ, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി വി അജിത, കെ വി ഉത്തമൻ, ടി എ മുഹമ്മദ് കുഞ്ഞി,  മദർ പി ടി എ പ്രസിഡന്റ് എം കെ ഫൗസിയ, കെ വി മുഹമ്മദലി,അബ്ദുൾ കാദർ, പ്രിൻസിപ്പൽ എം രഞ്ജിത് എന്നിവർ സംസാരിച്ചു
 സംഘാടക സമിതി  ചെയർമാൻ ഒ വി ശാദുലി  സ്വാഗതവും പ്രധാന അധ്യാപകൻ പി കെ മുഹമ്മദ് ബഷീർ  നന്ദിയും പറഞ്ഞു.

date