Skip to main content

വിമുക്തി മിഷൻ ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ് ഉദ്ഘാടനം ഇന്ന്

കോട്ടയം: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് പദ്ധതിയിൽ നിർമിച്ച ബാഡ്മിന്റൺ കോർട്ട്, ലോങ്ജംപ് പിറ്റ്, കോട്ടയം വിമുക്തി കൗൺസലിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഇന്ന് (ഫെബ്രുവരി 21) ഉച്ചകഴിഞ്ഞ് 2.30ന് കാണക്കാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ബാഡ്മിന്റൺ കോർട്ടിന്റെയും ലോങ് ജംപ് പിറ്റിന്റെയും ഉദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.  കോട്ടയം വിമുക്തി കൗൺസലിങ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ബാഡ്മിന്റൺ കോച്ചിങ് ക്യാമ്പ് ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. സുവനീർ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്കു കൈമാറി സഹകരണ -രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രകാശനം നിർവഹിക്കും.
 ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷനായിരിക്കും.  ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കയിൽ, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ,  ബ്ലോക് പഞ്ചായത്തംഗം കൊച്ചുറാണി സെബാസ്റ്റിയൻ, സ്ഥിരം സമിതി അധ്യക്ഷരായ ലൗലി മോൾ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ജി. അനിൽകുമാർ, ജോർജ് ഗർവാസീസ്, ത്രേസ്യാമ്മ സെബാസ്റ്റിയൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ്, കോട്ടയം ആർ.ഡി.ഡി. എം. സന്തോഷ് കുമാർ, അസി. എക്‌സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജറുമായ സോജൻ സെബാസ്റ്റിയൻ,  വിമുക്തി ജില്ലാ കോഡിനേറ്റർ  വിനു വിജയൻ, എസ്.എം.സി. ചെയർമാൻ കെ.പി. ജയപ്രകാശ്, ഡി.ഇ.ഒ. കെ.ആർ. ബിന്ദുജി, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സ്വപ്‌ന ജൂലിയറ്റ്, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ.ആർ. രജിത സംഘടനാപ്രതിനിധികളായ എസ്. രാജേഷ്, സി.കെ. ബിജു, ത്രേസ്യാമ്മ മാത്യൂ, എം.സി. ജോർജുകുട്ടി, കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ആർ. പദ്മകുമാർ എന്നിവർ പ്രസംഗിക്കും.
വിമുക്തി ലഹരി തെരുവ് 2022 പരിപാടിയുടെ സംഘാടന മികവിന് വിമുക്തി ജില്ലാ കോഡിനേറ്റർ  വിനു വിജയന് ഉപഹാരം നൽകും.
വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ വിന്യസിക്കുന്നതിനും എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഉണർവ്.  

date