Skip to main content

യുവജന കമ്മീഷൻ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന യുവജന കമ്മിഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയൽ ഡിവിഷന്റെയും വിഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ കോട്ടയം പുലിക്കുന്ന് എസ്.എൻ.ഡി.പി  ഓഡിറ്റോറിയത്തിൽ വച്ച്  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്,
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്ഥിരം സമിതി അധ്യക്ഷരാ ഷിജി ഷാജി, സി.വി. അനിൽ കുമാർ, ബിൻസി മാനുവൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്,  ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസന്ന ഷിബു, കെ. എൻ സോമരാജൻ, പി.എ. രാജേഷ്, കെ.ടി. റെയ്ച്ചൽ സുലോചന സുരേഷ് എന്നിവർ പ്രസംഗിച്ചു.

date