Skip to main content
കോണത്തുകുന്ന് ഗവ. യുപി സ്കൂൾ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കുന്നു

കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തീരദേശ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിൽ : മന്ത്രി സജി ചെറിയാൻ

തീരദേശ സ്‌കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ന്നതായി മത്സ്യബന്ധന സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.  

തീരദേശ മേഖലയില്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലഘട്ടത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമാക്കിയതിനെ തുടര്‍ന്ന് ഇന്ന് 75 ഓളം ഡോക്ടര്‍മാര്‍ തീരദേശ മേഖലയില്‍ നിന്നുള്ളത് എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കരുതുന്നുവെന്നും അദേഹം പറഞ്ഞു.

വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.27 കോടി രൂപ ഉപയോഗിച്ചാണ് മൂന്ന് നിലകളിലായി നൂറ്റിപ്പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കിത്. 1913-ല്‍ പ്രൈമറി സ്‌കൂള്‍ കരൂപ്പടന്ന എന്ന പേരില്‍ ആരംഭിച്ച ഈ സ്‌കൂള്‍ പരേതനായ കിഴക്കേ പാലയ്ക്കാത്ത് രാവുണ്ണിമേനോന്‍ സംഭാവന ചെയ്ത സ്ഥലത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. മുടവന്‍കാട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഹൈദ്രോസാണ് വിദ്യാലയത്തില്‍ ആദ്യമായി ചേര്‍ന്ന വിദ്യാര്‍ഥി. 1962- 63 ലാണ് യു.പി. സ്‌കൂളായി ഉയര്‍ത്തിയത്. ജില്ലയിലെ യു.പി. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനം നേടാനും കോണത്തുകുന്ന് യു.പി. സ്‌കൂളിന് കഴിഞ്ഞു.

ചടങ്ങില്‍ കെ എസ്  സി എ ഡി സി ടി വി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്‌ന റിജാസ്, പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍, സാംസ്‌ക്കാരിക രാഷ്ടിയ പ്രവര്‍ത്തകര്‍, പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി എസ് ഷക്കീന നന്ദിയും പറഞ്ഞു.

date