Skip to main content

ദന്തപരിശോധന ക്യാമ്പ്

ചേര്‍ത്തല: നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ദന്തപരിശോധനാ ക്യാമ്പും ബോധവത്കരണവും നടത്തുന്നു. നെടുമ്പ്രക്കാട് യു .പി സ്‌കൂളില്‍ നാളെ(ഫെബ്രുവരി 23) നടക്കുന്ന ക്യാമ്പ് രാവിലെ 10 മണിക്ക് നഗരസഭാ അധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് കൗണ്‍സിലര്‍ എസ്. സനീഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ലിസ്സി ടോമി, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാര്‍, ഡോ.കെ.എസ്. ബിനു എന്നിവര്‍ പങ്കെടുക്കും.

date