Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ് 27ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെ ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഫെബ്രുവരി 27ന് നടക്കും. ചിറയിൻകീഴിലെ സിറ്റിംഗ് രാവിലെ 11 മുതൽ ഒരു മണി വരെ ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്തിലും വർക്കലയിലെ സിറ്റിംഗ് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ വർക്കല ബ്ലോക്ക് പഞ്ചായത്തിലുമാണ് നടക്കുന്നത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെട്ട അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തുൾപ്പെട്ട ചെമ്മരുതി. ചെറുന്നിയൂർ, ഇടവ, ഇലകമൺ, മണമ്പൂർ,ഒറ്റൂർ, വെട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദേശങ്ങളും ഓംബുഡ്‌സ്മാനെ നേരിട്ട് അറിയിക്കാവുന്നതാണ്.

date