Post Category
ടെണ്ടര്‍ ക്ഷണിച്ചു
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കിടത്തി ചികിത്സയില്‍ കഴിയുന്ന 50 രോഗികള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ പ്രതിദിനം ആരോറൂട്ട് ബിസ്ക്കറ്റ് (ഒരു രോഗിക്ക് 45 ഗ്രം തോതില്‍) വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമിന്റെ വില 450 രൂപ. ടെണ്ടര്‍ ഫോമിനോടൊപ്പം 1650 രൂപയുടെ നിരതദ്രവ്യം സൂപ്രണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൊന്നാനി എന്ന പേരില്‍ ദേശസാത്കൃത ബാങ്കില്‍ നിന്നും എടുത്ത ഡി.ഡി അടക്കം ചെയ്യേണ്ടതാണ്. ദര്‍ഘാസ് ഫോറങ്ങള്‍ ലഭിക്കുന്ന തീയ്യതി ഫെബ്രുവരി 27 വരെ ലഭിക്കും. 28 ന് ഉച്ചയ്ക്ക് 1 മണിക്കകം ദര്‍ഘാസ് ലഭിക്കണം. 28 ന് ഉച്ചയ്ക്ക് ശേഷം 3 ന് ദര്‍ഘാസ് തുറക്കും.
date
- Log in to post comments