Skip to main content

ശ്രീനാരായണഗുരു അന്തർദേശീയ പുരസ്‌കാരത്തിനു കൃതികൾ ക്ഷണിച്ചു

സാംസ്‌കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഏർപ്പെടുത്തിയ ശ്രീനാരായണ അന്തർദേശീയ പുരസ്‌ക്കാരത്തിന് കൃതികളും കൃതിനിർദേശങ്ങളും ക്ഷണിച്ചു.

ഒരു ലക്ഷം രൂപപ്രശസ്തിപത്രംഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണഗുരുവിനെക്കുറിച്ച് മതനിരപേക്ഷത പ്രേമേയമായി എഴുതി 2019, 20, 21, 22 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല പഠനഗ്രന്ഥത്തിന് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന രണ്ടാമത് ശ്രീനാരായണ അന്തർദേശീയ പുരസ്കാരം നൽകും പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾപ്രൊഫ. എസ്. ശിശുപാലൻഡയറക്ടർശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രംചെമ്പഴന്തി. പി.ഒതിരുവനന്തപുരം - 695587 എന്ന വിലാസത്തിൽ മാർച്ച് 15നു മുൻപ് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9995568505, 9995437666, sniscchempazhanthi@gmail.com എന്നിവയിൽ ബന്ധപ്പെടണം.

പി.എൻ.എക്സ്. 1083/2023

date