Skip to main content

അവധിക്കാല കമ്പ്യൂട്ടർ പരിശീലനം

 

കോട്ടയം: കേരളസർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂൾ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. അഞ്ചാംക്ലാസുമുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, റോബോട്ടിക്സ്, വീഡിയോ സർവൈലൻസ് തുടങ്ങി പതിനെട്ടു കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി പരിശീലനം നൽകുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ക്ലാസുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും സ്‌കൂൾബാഗും സൗജന്യമായി നൽകും. മികവുകാട്ടുന്നവർക്ക് പ്രത്യേക അവാർഡും നൽകും. വിശദവിവരത്തിന് ഫോൺ: 0471 2322100/ 2321360 ഇ-മെയിൽ:  tet@cdit.org വെബ് സൈറ്റ്: www.tet.cdit.org

date