Skip to main content

റേഷൻ കട ലൈസൻസി; അപേക്ഷിക്കാം

 

കോട്ടയം: ജില്ലയിലെ എലിക്കുളം പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഏഴാം മൈൽ 1526123 നമ്പർ (എസ്.സി. സംവരണം), വാകത്താനം 18-ാം വാർഡിലെ ജറുസലേം മൗണ്ട് 1524097 നമ്പർ (പി.ഡബ്ല്യൂ.ഡി. സംവരണം) റേഷൻ കടകൾക്ക് ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 17ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കളക്‌ട്രേറ്റിലെ ജില്ലാ സപ്ലൈ ഓഫീസിൽ നൽകാം. www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2560371.

date