Skip to main content

ജെൻഡർ സ്‌പെഷലിസ്റ്റ് ഒഴിവ്

 

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക് ജെൻഡർ സ്‌പെഷലിസ്റ്റ് തസ്തികയിൽ പട്ടികജാതി വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത: സോഷ്യൽ വർക്ക്/മറ്റ് സാമൂഹിക വിഷയത്തിൽ ബിരുദം. ബിരുദാനന്തരബിരുദം അഭിലഷണീയം. ജെൻഡർ വിഷയങ്ങളിൽ/മേഖലയിൽ സർക്കാർ/എൻ.ജി.ഒ.കളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം:  27,500 രൂപ. പ്രായം: 18-41 (2023 ജനുവരി ഒന്നിന്). നിശ്ചിത യോഗ്യതയുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് 2 ഉം ഫാക്ടറി നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയസർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.
 

date