Skip to main content

വിമുക്തഭടന്മാർക്കായി സെമിനാർ

 

കോട്ടയം: വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ ക്ഷേമ പദ്ധതികൾ, വിവിധ വെബ് സൈറ്റുകൾ വഴിയുള്ള സേവനങ്ങൾ, സൈനികക്ഷേമ വകുപ്പ് വഴി ലഭ്യമാകുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ ശനിയാഴ്ച (മാർച്ച് 18) നടക്കും. രാവിലെ 9.30 മുതൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് സെമിനാർ. ജില്ലയിലെ എല്ലാ വിമുക്തഭടന്മാരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date