Skip to main content

അണ്ടര്‍ വാല്വേഷന്‍ നടപടി; സമയപരിധി 31വരെ മാത്രം

1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അണ്ടര്‍വാല്വേഷന്‍ നടപടി നേരിടുന്ന ആധാരങ്ങള്‍ക്ക്  മുദ്രവിലയുടെ 30 ശതമാനം അടച്ച് നിയമനടപടികളില്‍ നിന്നും ഒഴിവാകാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും.  രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കി മുദ്രവിലയുടെ 30 ശതമാനം മാത്രം അടക്കുവാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.  അണ്ടര്‍വാല്വേഷന്‍ നടപടി നേരിടുന്ന ആധാരപ്രകാരമുള്ള വസ്തു കൈമാറിയാലും അപ്രകാരം തുക അടക്കുവാന്‍ ബാധ്യസ്ഥനായ ആളുടെ കൈവശത്തിലുള്ള മറ്റു വസ്തുക്കളിന്‍മേല്‍ റവന്യൂ റിക്കവറി നടത്തി തുക പിരിച്ചെടുക്കാന്‍ നിയമമുണ്ട്.  അതുകൊണ്ട് വസ്തു കൈമാറിയാലും ഈ സ്‌കീം പ്രകാരമുള്ള തുക ബാധ്യസ്ഥന്‍ അടച്ച് മേലില്‍ ഉണ്ടായേക്കാവുന്ന നിയമനടപടികള്‍ ഒഴിവാക്കാവുന്നതാണ്.  ഓരോരുത്തരുടെയും ആധാരം അണ്ടര്‍വാല്വേഷന്‍ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് pearl.registration.kerala.gov.in ല്‍ നിന്നും പരിശോധിച്ച് ആവശ്യമെങ്കിൽ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താവുന്നതാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 0490 2321330.

date