Skip to main content

എൽ.ബി.എസ്. കോഴ്‌സുകൾ

കോട്ടയം: എൽ.ബി.എസ് ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഒരു  വർഷം ദൈർഘ്യമുള്ള ഹാർഡ്‌വേർ ഡിപ്ലോമ, നാലുമാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ആൻഡ് ഓഫീസ്  ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി.യാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമാണ്. www.lbscentre.kerala.gov.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ :0481 2534820, 9495850898.

date