Skip to main content

എക്‌സൈസ് കലാകായികമേള; കലാമത്സരങ്ങളില്‍ ജില്ലക്ക് രണ്ടാം സ്ഥാനം

എറണാകുളത്ത് സമാപിച്ച 18 ാമത് സംസ്ഥാന എക്‌സൈസ് കലാകായികമേളയില്‍ കലാമത്സരങ്ങളില്‍ 88 പോയിന്റോടെ കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനം നേടി.  92 പോയിന്റുകളോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനം നേടി.എറണാകുളം ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍.  എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നടന്ന സമാപന ചടങ്ങില്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി വി ഏലിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  കണ്ണൂരിന്റെ പ്രിവന്റീവ് ഓഫീസര്‍ വി വി ഷാജിയെ കലാപ്രതിഭയായി തെരഞ്ഞെടുത്തു.
 

date