Skip to main content

കുടിവെള്ളക്ഷാമത്തിന് പരിഹാരം വേണമെന്ന് കൊടകര ബ്ലോക്ക്

ചാലക്കുടിപ്പുഴയിലെ ഡാമുകൾ തുറന്നുവിടുന്നതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. കുടിവെള്ളക്ഷാമത്തിനും കാർഷിക മേഖലയിലെ ജലപ്രതിസന്ധിക്കും പരിഹാരം കാണാനും ലക്ഷ്യംമിട്ടുകൊണ്ടാണ് പ്രമേയം. ചാലക്കുടിപ്പുഴയുടെ  തുമ്പൂർമുഴി ഇറിഗേഷൻ പദ്ധതിയുടെ വലതുകര കനാലിലേക്കുള്ള ജലം കൃത്യമായി ലഭിക്കാത്തതിനാൽ കൊടകര, മറ്റത്തൂർ, പറപ്പൂക്കര മേഖലകളിൽ വലിയതോതിലുള്ള ജലദൗർലഭ്യമാണ് നിലവിൽ അനുഭവപ്പെടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ മുകുന്ദൻ പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ അസൈൻ പ്രമേയം പിന്താങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.

date