Skip to main content

താത്കാലിക അധ്യാപക നിയമനം

            സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽകൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇൻഡസ്ട്രിയൽ ഡിസൈൻ / വിഷ്വൽ കമ്മ്യൂണിക്കേഷൻ / ഫൈൻ ആർട്‌സ് / അപ്ലൈഡ് ആർട്‌സ് / ആർക്കിടെക്ചർ / ഇന്ററാക്ഷൻ ഡിസൈൻ / ന്യൂ മീഡിയ സ്റ്റഡീസ് / ഡിസൈൻ മാനേജ്‌മെന്റ് എർഗണോമിക്‌സ് / ഹ്യൂമൻ ഫാക്ടർ എൻജിനിയറിങ് / ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസും എൻജിനിയറിങ് എന്നി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദമോ തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും സഹിതം മാർച്ച് 28നു മൂന്ന് മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്www.ksid.ac.in.

പി.എൻ.എക്‌സ്. 1407/2023

date