Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-03-2023

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച്  31 വരെ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഫിലോസഫി  എന്നീ ബിരുദ കോഴ്‌സുകളിലേക്കും ഹിസ്റ്ററി, സോഷ്യോളജി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.   പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  ആദ്യ സെമസ്റ്ററില്‍ 3,830 രൂപയും തുടര്‍ന്ന് രണ്ട് മുതല്‍ ആറ് വരെ സെമസ്റ്ററുകളില്‍ 2,760 രൂപ വീതവുമായി മൊത്തം 17,630 രൂപയാണ് ഫീസ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയതതില്‍ ബിരുദം നേടിയവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം. ആദ്യ സെമസ്റ്ററില്‍ 4,570 രൂപയും തുടര്‍ന്ന് രണ്ട് മുതല്‍ നാല് വരെ സെമസ്റ്ററുകളില്‍ 3,400 രൂപ വീതവുമായി മൊത്തം 14,770 രൂപയാണ് ഫീസ്. ഇ ഗ്രാന്‍സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ബിരുദ കോഴ്‌സിന് 1070 രൂപയും ബിരുദാനന്തര ബിരുദ കോഴ്‌സിന് 1170 രൂപയും ഫീസ് അടച്ചാല്‍ മതി.
വിവിധ രീതികള്‍ യോജിപ്പിച്ചുള്ള പഠനസമ്പ്രദായമാണ്.  സ്വയംപഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും.  ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വിഷ്വല്‍ സാമഗ്രികളും ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകിലുള്ളവര്‍ക്ക് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, വയനാട് എന്‍ എം എസ് കോളേജ്, കാസര്‍കോട് ഗവ. കോളേജ് എന്നിവയിലൊന്ന് പഠനസഹായകേന്ദ്രമായി തെരഞ്ഞെടുക്കാം.  ഓണ്‍ലൈനായി www.sgou.ac.in ല്‍ അപേക്ഷിക്കാം.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠനത്തിന്റെ  ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ഏപ്രില്‍ അഞ്ച്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002 എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 9544958182.

പരീക്ഷാ കണ്‍ട്രോളറെ നിയമിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളറായി ഡോ.ബി മുഹമ്മദ്  ഇസ്മയിലിനെ നിയമിച്ചതായി സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

ലോക ജലദിന പ്രശ്‌നോത്തരി സംഘടിപ്പിച്ചു

ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. പരിപാടി കോളജ് ഓഫ് കോമേഴ്‌സ് പ്രിന്‍സിപ്പല്‍ ഡോ.വിജയമ്മ നായരുടെ അധ്യക്ഷതയില്‍ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിനായി നാം ശീലങ്ങളില്‍ മാറ്റം വരുത്തണ്ടേതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സംസാരിച്ചു. കെ സിറാജുദ്ദീന്‍, ഇ മോഹനന്‍ എന്നിവര്‍ നിയന്ത്രിച്ച പ്രശ്‌നോത്തരിയില്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കെ പി അനാമിക,  കെ വി മസ്ബീര്‍, സി വി നിവേദ്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനം ഏപ്രില്‍ മാസം നടക്കുന്ന പൊതുചടങ്ങില്‍ വിതരണം ചെയ്യും.

പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനം 23ന്

മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വര്‍ഷത്തെ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്   പ്രകാരം ജില്ലക്ക് അനുവദിക്കപ്പെട്ട നൂറില്‍പരം പോത്തുകുട്ടി വളര്‍ത്തല്‍ യൂണിറ്റിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 23ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും.  കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട്  ലീലുസ് ഡയറി ഫാമില്‍ നടക്കുന്ന ചടങ്ങില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ അധ്യക്ഷത വഹിക്കും.  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ് ജെ ലേഖ പദ്ധതി വിശദീകരണം നടത്തും.

ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

സമഗ്രശിക്ഷ കേരളം കണ്ണൂര്‍ നിപുണ്‍ ഭാരത് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി  ഓപ്പറേറ്ററെ നിയമിക്കുന്നു.  ബിരുദം, ഡാറ്റാ എന്‍ട്രിയില്‍ ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രെഷന്‍ വേഗത, മലയാളം ടൈപ്പിങ് അറിവ് എന്നിവയാണ് യോഗ്യത.  ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം.  ബി എഡ്/ ഡി എല്‍ എഡ് യോഗ്യത അഭിലഷണീയം.  പ്രായ പരിധി 36 വയസ്.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് 28ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷ കേരളം, ട്രെയിനിങ് സ്‌കൂളിന് സമീപം, കാല്‍ടെക്‌സ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707993.

ക്വട്ടേഷന്‍

ഭൂജല വകുപ്പ് ജില്ലാ ഓഫീസ് ആവശ്യത്തിലേക്ക് 1500  സി സിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള ടാക്‌സി കാറുകള്‍ വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 27ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2709892.

ക്വട്ടേഷന്‍

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ക്യുക്ക് റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മഹീന്ദ്ര ബൊലറോ/ ടാറ്റാ സുമോ/ ഹോണ്ട എമേള്/ മാരുതി എര്‍ട്ടിഗ/ ഷവര്‍ലെറ്റ് എന്‍ജോയ്/ സ്വിഫ്റ്റ് ഡിസയര്‍/ ടാറ്റാ ഇന്‍ഡിഗോ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ഏപ്രില്‍ 13ന് പകല്‍ 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2760930.

പുനര്‍ലേലം

കണ്ണൂര്‍ ഗവ.പ്രസ്, ക്വാര്‍ട്ടേഴസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനായുള്ള ലേലം മാര്‍ച്ച് 30ന് രാവിലെ 11.30ന് ഗവ.പ്രസ്സില്‍ നടക്കും.  ഫോണ്‍: 0497 2747306.

ലേലം

വില്‍പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് വില്ലേജിലെ പ്രൊ.സര്‍വ്വെ 1081 ലുള്ള 0.0202 ഹെക്ടര്‍ വസ്തു മാര്‍ച്ച് 28ന് രാവിലെ 11 മണിക്ക് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യന്‍കുന്ന് വില്ലേജിലെ പ്രൊ.സര്‍വ്വെ 852/120 ലുള്ള 0.0401 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും  മാര്‍ച്ച് 28ന് രാവിലെ 11.30ന് അയ്യന്‍കുന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത വിളമന അംശം ദേശത്തെ റി.സ.424/2ല്‍ പെട്ട 0.0260 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും  മാര്‍ച്ച് 28ന് രാവിലെ 11.30ന് വിളമന വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും അതാത് വില്ലേജ് ഓഫീസുകളിലും ലഭിക്കും.  ഫോണ്‍: 0490 2494910

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടൈഗര്‍ മുക്ക്, വന്‍കുളത്ത് വയല്‍ മര്‍വ ടവര്‍   എന്നീ ഭാഗങ്ങളില്‍  ഏപ്രില്‍ 23 വ്യാഴം രാവിലെ ഒമ്പത് മണി  മുതല്‍ വൈകിട്ട് 5.30 വരെ  വൈദ്യുതി  മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ പൂമാലകാവ്, മണിയറ സ്‌കൂള്‍, ഉണ്ണിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 23 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വണ്ണാത്തി കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

 

വിവാഹ രജിസ്‌ട്രേഷന്  വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്  ലഭ്യമാക്കാന്‍ ശുപാര്‍ശ നല്‍കി: വനിത കമ്മീഷന്‍

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതായി വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പുതുതായി വിവാഹം കഴിക്കുന്ന ചിലർക്കിടയിൽ  വേഗത്തിൽ  പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇത്തരം നിരവധി പരാതികളാണ് കമ്മീഷന്റെ മുന്നിലെത്തുന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന് രേഖകള്‍ ഉണ്ടായിരിക്കുന്നത് പിന്നീട് പ്രശ്നങ്ങള്‍ വരുമ്പോള്‍ സഹായകമാകും. തെളിവ് ഹാജരാക്കാന്‍ കഴിയാത്തതുമൂലം പല കേസുകളും നീണ്ടു പോകുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണം. സതീദേവി പറഞ്ഞു.
അദാലത്തിലെത്തിയ 59 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. ഏഴ് കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികള്‍ക്ക് നിയമസഹായം ലഭ്യമാക്കാനും തീരുമാനിച്ചു. വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷക പാനലിലെ അഡ്വ. ഷിമി, അഡ്വ. പത്മജ, കൗണ്‍സലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.

യോഗ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ യോഗിക്ക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  നാഷണല്‍ ആയുഷ്മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരമുള്ള കോഴ്‌സിന്റെ യോഗ്യത ഹയര്‍ സെക്കണ്ടറി/തത്തുല്യം. കോഴ്‌സ് കാലാവധി ഒരു വർഷം .  പ്രായ പരിധി 17നും 50നും ഇടയില്‍.  ഫോണ്‍: 0497 2702706, 9847237947, 9446680377.

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഒഴിവുകള്‍

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജില്ലയില്‍ തുടങ്ങിയ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ്,  റിസപ്ഷനിസ്റ്റ്/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.  രണ്ട് വര്‍ഷത്തേക്കാണ് നിയമനം.  ഓഫീസ് അസിസ്റ്റന്റ്,  റിസപ്ഷനിസ്റ്റ്/ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍എന്നീ തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  എസ് എസ് എല്‍ സിയാണ് ഓഫീസ് അറ്റന്‍ഡന്റിന്റെ യോഗ്യത.  പ്രായപരിധി 2023 ഫെബ്രുവരി 28ന് 35 വയസ് കവിയരുത്.  ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പ്രായപരിധി 2023 ഫെബ്രുവരി 28ന് 60 വയസ് കവിയരുത്.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സംസ്ഥാന നിയമസേവന അതോറിറ്റിയുടെ www.kelsa.nic.in ല്‍ ലഭിക്കും.  കൂടാതെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസ്, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.  
താല്‍പര്യമുള്ളവര്‍ ഓരോ തസ്തികക്കും വ്യത്യസ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ നിയമ സേവന അതോറിറ്റിയുടെ തലശ്ശേരി ഓഫീസില്‍ മാര്‍ച്ച് 30ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം

date