Skip to main content
ഫോട്ടോ-കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍ നിര്‍വഹിക്കുന്നു.

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂരില്‍ ആരംഭിച്ചു

 

ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ചേക്കോട് മില്ലില്‍ ആരംഭിച്ചു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ആദ്യ വില്‍പന ഏറ്റുവാങ്ങി. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ആമിനക്കുട്ടി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ് പദ്ധതി വിശദീകരിച്ചു. വര്‍ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള കേരള സര്‍ക്കാര്‍ പദ്ധതിയാണ് കേരളചിക്കന്‍. പരിപാടിയില്‍ വാര്‍ഡ് അംഗം ഹസീന, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.യു സുജിത, കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ ബാബു എന്നിവര്‍ സംസാരിച്ചു.

 

date