Skip to main content

ദർഘാസ്

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമാകാത്ത ലാബോറട്ടറി സേവനങ്ങൾ കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള കോട്ടയം ടൗണിലോ സമീപ പ്രദേശങ്ങളിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഏപ്രിൽ 19 ഉച്ചയ്ക്കു മൂന്നുമണി വരെ സ്വീകരിക്കും. പിറ്റേദിവസം 11.00 മണിക്കു തുറക്കും.  വിശദവിവരത്തിന്  ഫോൺ: 0481 2563612, 2563611

 

date