Skip to main content

ഏകദിന ശിൽപശാല

കോട്ടയം: റിജണൽ ഡയറക്ടറേറ്റ് ഓഫ് സ്‌കിൽ ഡവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് 24 ന് രാവിലെ ഒമ്പതു മുതൽ കോട്ടയം ഐഡ ഹോട്ടലിൽ നടക്കുന്ന ശിൽപശാല സബ് കളക്ടർ സഫ്‌ന നസറുദീൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ഗവൺമെന്റ് ഐ ടി.ഐ പ്രിൻസിപ്പാൾ സൂസി ആന്റണി അധ്യക്ഷത വഹിക്കും. ന്യൂഡൽഹി എം.എസ്.ഡി. ഇ യുടെ ഡിഡിജി അനിൽ കുമാർ മുഖ്യാതിഥിയാകും. ആർ.ഡി.എസ്.ഡി. ഇ റീജണൽ ഡയറക്ടർ എച്ച്.സി ഗോയൽ, കേരള ഐ.ടി.ഡി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് അഡൈ്വസർ ജോസ് വർഗീസ്, കോട്ടയം മേഖല ട്രയിനിംഗ് ഇൻസ്‌പെക്ടർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി ലൗലി, പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി. ഐ പ്രിൻസിപ്പൽ കെ.ബി ജയകുമാർ, എം.ആർ.എഫ് ചീഫ് എച്ച് ആർ മാനേജർ എസ്. ഷിബു, ഓൾ കേരള പ്രൈവറ്റ് ഐടി ഐ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റവ. ഫാ. തോമസ് പാണനാൽ, കോട്ടയം ആർ. ഐ സെന്റർ അസിസ്റ്റന്റ്  അപ്രന്റീസ്ഷിപ്പ് അഡൈ്വസർ കെ. ആർ ജീമോൻ എന്നിവർ പ്രസംഗിക്കും.

date