Skip to main content

തുല്യതാ രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പുമായി  ചേര്‍ന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത, ഹയര്‍സെക്കന്ററി തുല്യത കോഴ്‌സുകളുടെ 2023 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ഫൈനില്ലാതെ നടത്തുന്നതിനുള്ള അവസാന തിയ്യതി ഏപ്രില്‍ 10വരെ ദീർഘിപ്പിച്ചു.

17 വയസ് പൂര്‍ത്തീകരിച്ചതും ഏഴാംക്ലാസ് വിജയിച്ചതുമായ വ്യക്തികള്‍ക്ക് പത്താംതരത്തിനും 22 വയസ് പൂര്‍ത്തീകരിച്ച പത്താംക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സിനും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ ആയിട്ടാണ് രജിസ്‌ട്രേഷന്‍. രജിസ്റ്റര്‍ ചെയ്ത ഫോറം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നല്‍കണം.

 പത്താംതരം തുല്യത കോഴ്‌സിന് 1950 രൂപയും, ഹയര്‍സെക്കന്ററി കോഴ്‌സിന് 2600 രൂപയും ആണ് ഫീസ്. തുക സ്റ്റേറ്റ ബാങ്ക് ഓഫ്  ഇന്ത്യയില്‍ അടയ്ക്കാവുന്നതാണ്. തുക അടയ്ക്കുന്നതിനുളള  നിർദിഷ്ട ചെലാന്‍ ഫോമിന് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാര്‍ക്ക്  ജില്ലാപഞ്ചായത്ത് പദ്ധതിയിലൂടെ തുല്യതാകോഴ്‌സിന് രജിസ്‌ട്രേഷന്‍ നടത്താം. ഫോൺ: 0487 2365024, 9446793460.

date