Skip to main content

വനിതാ-ശിശു-വയോജന ക്ഷേമ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്; ശുഭാപ്തിയോടെ ഭിന്നശേഷി പദ്ധതികൾ

വനിതാ ശാക്തീകരണത്തിനും വയോജന-ശിശു ക്ഷേമത്തിനും ഊന്നൽ നൽകി ഭിന്നശേഷി സൗഹൃദമായി അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് ബജറ്റ് ജനകീയമായി. സ്തീകളുടെ മാനസികവും ശാരീരികവും ജീവിതശൈലി രോഗ പ്രതിരോധത്തിനുമായി 32 വനിത ഫിറ്റ്നെസ് സെന്റർ ആരംഭിക്കുന്നതിനായി 60 ലക്ഷം രൂപയാണ് വകയിരുത്തിയത്. വ്യക്തിശുചിത്വത്തിന് മാതൃകയായി ഷീ പാഡ് യൂണിറ്റുകൾ പ്രാവർത്തികമാക്കും.

വയോജന ക്ഷേമത്തിന് ഒളരിക്കരയിൽ സുശാന്തം പദ്ധതിയുടെ നടത്തിപ്പിനായി 50 ലക്ഷം രൂപ വകയിരുത്തി. ശിശുവികസനം ലക്ഷ്യമിട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് 28 അങ്കണവാടികൾ നിർമ്മിക്കുന്നതിന് 3.36 കോടി രൂപയും പോഷകാഹാര വിതരണത്തിനായി 2 കോടി രൂപയും വകയിരുത്തി. അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതി, കായിക പ്രോത്സാഹന പദ്ധതി, ബേഠി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികളിൽ ജില്ലാ പഞ്ചായത്തിന്റെ പങ്കാളിത്തം ബജറ്റ് ഉറപ്പ് വരുത്തുന്നു.

ഭിന്നശേഷി സൗഹൃദ ജില്ലയുടെ ഭാഗമായി രാമവർമ്മപുരത്ത് നിർമ്മാണം പൂർത്തീകരിക്കുന്ന കെട്ടിടത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

date