Skip to main content

മാലിന്യ സംസ്കരണത്തിൽ പുത്തൻ മാതൃകയൊരുക്കാൻ ശുചിപൂർണ്ണമാലിന്യ സംസ്കരണത്തിൽ പുത്തൻ മാതൃകയൊരുക്കാൻ ശുചിപൂർണ്ണ

ക്ലീൻ തൃശൂർ - എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യം ഉയർത്തി തൃശ്ശൂർ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃകകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.  ജില്ലാ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട 29 ഡിവിഷനുകളിലെ 29 ഗ്രാമപഞ്ചായത്തുകളിൽ ശുചിപൂർണ്ണ ജില്ലാതല പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കാനാണ് ബജറ്റിൽ തീരുമാനം.  മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന റീസൈക്ലിംഗ് യൂണിറ്റുകൾ, ബയോ ബിന്നുകൾ, ബോധവൽക്കരണ പരിശീലന ക്ലാസുകൾ, ഹരിത കർമ്മ സേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയ്ക്ക് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത്, മലയോര മേഖലകൾ ഉൾപ്പെടുന്ന 23 ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകളും വനം വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വന്യമിത്ര പദ്ധതിക്കായും 1.5 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സ്വാഭാവിക വനവൽക്കരണത്തിലൂടെ വന്യമൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ തന്നെ ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date