Skip to main content

ആരോഗ്യ മേഖലക്ക് കരുത്തായി

തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ 2023-2024 വർഷത്തെ ബജറ്റ് കോവിഡ് മഹാമാരിയിൽ നിന്ന് കരയരുന്ന ആരോഗ്യമേഖലക്ക് കൈത്താങ്ങാവുകയാണ്. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സ്ഥാപനത്തിന്റെ ഭൗതികസാഹചര്യ പുരോഗതിക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കും സേവനസഹായ പ്രവർത്തനങ്ങൾക്കുമായി 75 ലക്ഷം രൂപ നീക്കിവെച്ചു. നിർദ്ധന രോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് സെന്റർ തുടർപ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.

കാൻസർ മുക്ത തൃശ്ശൂർ ജില്ല എന്ന മുദ്രാവാക്യവുമായി പ്രവർത്തനം മുന്നേറുന്ന കാൻ തൃശ്ശൂർ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്നതിന് 1.50 കോടി രൂപ അനുവദിച്ചു. ജീവിതശൈലീരോഗ നിയന്ത്രണത്തിന് പ്രാമുഖ്യം നൽകുന്ന തൃശ്ശൂർ ഹെൽത്ത് ലൈൻ പദ്ധതി, സ്ലിം കേരള പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാൻ നടപടികളുണ്ട്. ആരോഗ്യ മേഖലയിലെ വിവിധ പരിപാടികൾ, മരുന്നുകൾ എന്നിവയ്ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു.

date