Skip to main content

ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിന് 1.25 കോടി

ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ ഇടംനേടി. ചേറ്റുവക്കോട്ട സൗന്ദര്യവൽക്കരിക്കാനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുമാണ് പദ്ധതി.

സംരക്ഷിത സ്മാരകമായ ചേറ്റുവക്കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരാവസ്തു വകുപ്പ് നടത്തിവരികയാണ്. കോട്ടയോട് ചേർന്നുള്ള ഭൂമിയിൽ തൃശ്ശൂർ ജില്ലാപഞ്ചായത്ത്    വിനോദസഞ്ചാരികൾക്കായി കഫെറ്റീരിയ, കുട്ടികളുടെ കളിസ്ഥലം, പാർക്ക്, വാഷ് റൂം, കാർ പാർക്കിംഗ് എന്നീ സൗകര്യങ്ങൾ ഒരുക്കും. കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിൽ പെഡൽ ബോട്ട് സവാരിയ്ക്കും തുടക്കം കുറിക്കും. ഈ പദ്ധതികൾക്കായി 1.25 കോടി രൂപയാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. കോൾ മേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

date