Skip to main content

വിദ്യാഭ്യാസ രംഗത്ത് ഊർജ്ജം പകർന്ന് ജില്ലാ പഞ്ചായത്ത് ബജറ്റ്

ജില്ലയിലെ വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 10 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്. പൊതുവിദ്യാലയങ്ങളിലെ ഹാജർ നിലവാരം നേരിട്ട് രക്ഷിതാക്കളിൽ എത്തിക്കുന്ന 'സഹായ എസ്എംഎസ്' പദ്ധതി ഈ വർഷം യാഥാർത്ഥ്യമാക്കും. പദ്ധതിക്കായി 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. വിദ്യാർഥിനികൾക്ക് സ്വയം പ്രതിരോധത്തിനായി കരാട്ടെ, കളരി, തയ്‌ക്കൊണ്ടോ തുടങ്ങിയ ആയോധനകലകൾ വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. കായികാധ്യാപകരില്ലാത്ത ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നതിനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നു.

date