Skip to main content

കാൻസർ രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ് നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പറപ്പൂക്കര കുടുംബആരോഗ്യ കേന്ദ്രത്തിൽ നടന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എം പുഷ്പാകരൻ  അധ്യക്ഷത വഹിച്ച ചടങ്ങ് പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു.

കാൻ തൃശ്ശൂർ നോഡൽ ഓഫീസർ കെ ആർ രാജു പദ്ധതിയെക്കുറിച്ച് അവലോകനം നടത്തി സംസാരിച്ചു. കാർത്തിക ജയൻ, കെ സി പ്രദീപ്, ബീനാ സുരേന്ദ്രൻ, രാജൻ കെ കെ, കെ ജി ശിവരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date