Skip to main content

പുകവലി നിവാരണ ക്ലിനിക് ഒരുക്കി പുന്നയൂർക്കുളം പഞ്ചായത്ത്

ലഹരിക്കെതിരെ  പുകവലി നിവാരണ ക്ലിനിക് ഒരുക്കി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പുകവലി നിവാരണ ക്ലിനിക് ഒരുക്കിയത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പുകവലി നിവാരണ ക്ലിനിക്ക് ഫാമിലി ഹെൽത്ത് ഷെൽട്ടർ ചെമ്മണ്ണൂരിൽ ആരംഭിച്ചത്.

പുകവലി സ്വയം നിർത്താൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടവർ, പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ എന്നിവരെ സഹായിച്ച് നല്ലൊരു ജീവിതത്തിലെത്തിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായി മജീഷ്യൻ ശരവണൻ പാലക്കാടിന്റെ നേതൃത്വത്തിൽ മങ്കി ഷോയും മാജിക് ഷോയും സംഘടിപ്പിച്ചു.  

പുകവലി നിവാരണ ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷെഹീർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഇ കെ നിഷാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രാജീവ് ഹെൽത്ത് സൂപ്പർവൈസർ വിഷയാവതരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അനുലക്ഷ്മി, വാർഡ് മെമ്പർ ആബിദ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date