Skip to main content

മാറുന്ന തൃശ്ശൂർ: സഞ്ചാരപ്രദമായ നിരത്തുകൾ

സുരക്ഷിതവും സഞ്ചാരപ്രദവുമായ നിരത്തുകൾ ഒരുക്കി ജില്ലാ പഞ്ചായത്ത് പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട 170 കിലോമീറ്റർ നീളം വരുന്ന റോഡുകൾ, വിവിധ ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ, കൾവർട്ടുകൾ, നടപ്പാതകൾ എന്നിവ സംരക്ഷിക്കുന്നതിനും പുനരുദ്ധീകരിക്കുന്നതിനും പുതിയ റോഡുകൾ നിർമ്മിക്കാനും ബജറ്റിൽ തുക വകയിരുത്തി. റോഡുകൾ, പാലങ്ങൾ, നടപ്പാതകൾ എന്നിവ പുനരുദ്ധീകരിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിനും പുതിയ റോഡ് ആസ്തികൾ സൃഷ്ടിക്കാനുമായി 22 കോടിയിലേറെ രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  

ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്തതും എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിലുമുള്ള ഗ്രാമീണ റോഡുകൾക്ക് ധനസഹായം അനുവദിക്കാൻ ഏഴ് കോടിയോളം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.    എളനാട് - വാണിയമ്പാറ റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എട്ട് കോടിയും നിലവിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുന്നതിനും അറ്റകുറ്റ പണികൾക്കും മറ്റുമായി നാല് കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

date