Skip to main content

ലീഗല്‍ അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

 ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍  ലീഗല്‍ അസിസ്റ്റന്റുമാരെ  ജില്ലാ കോടതി ഗവ.പ്ലീഡറുടെ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവിടങ്ങളില്‍ താത്കാലിക നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എല്‍.എല്‍.ബി. പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും, വനിതകള്‍ക്കും മുന്‍ഗണന. പ്രായപരിധി 21-35. നിയമനകാലവധി രണ്ട് വര്‍ഷം. ഓണറേറിയം 20,000 രൂപ. അവസാന തീയതി ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ 04994 256162.

 

date