Skip to main content

ക്ഷയരോഗ നിര്‍മാര്‍ജ്ജന ദിനാചരണം നടത്തി

ദേലമ്പാടി പഞ്ചായത്തിന്റെയും അഡൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ നിര്‍മാര്‍ജന ദിനാചാരണ പരിപാടികള്‍ നടത്തി. ക്ഷയരോഗ നിര്‍മാര്‍ജന പ്രതിജ്ഞ, ക്ഷയരോഗ തീം ആലേഖനം ചെയ്ത പതാക ഉയര്‍ത്തല്‍, ക്ഷയരോഗികള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം, ബോധവത്ക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. പരിപാടി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.പി.ഉഷ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.സരള അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സുരേഷ് കുമാര്‍ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.നളിനാക്ഷി, വാര്‍ഡ് മെമ്പര്‍ നിഷ എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു.

date