Skip to main content

ബേഡകം താലൂക്ക് ആശുപത്രിയില്‍ കുടുംബശ്രീയുടെ പൊതിച്ചോറ്

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ  'ചുവട്-2023' ഭാഗമായി  ബേഡകം താലൂക്ക് ആശുപത്രിയില്‍ ഇനി കുടുംബശ്രീയുടെ പൊതിച്ചോറ്.
ബേഡഡുക്ക സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. കിടപ്പു രോഗികളുടെ എണ്ണത്തിനനുസരിച്ചാണ് പൊതിച്ചോറ് വിതരണം. ദിവസവും 10 മുതല്‍ 20 വരെ പൊതിച്ചോറ് ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. മാര്‍ച്ച് 13 മുതല്‍ ബേഡഡുക്ക സി.ഡി.എസിന്റെ പൊതിച്ചോറ് ബേഡകം താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നുണ്ട്. നിലവില്‍ മാര്‍ച്ച് 30 വരെ പൊതിച്ചോറ് നല്‍കാമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നും നല്‍കുമെന്ന് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.ഗുലാബി പറഞ്ഞു. എ.ഡി.എസ് പ്രസിഡന്റ് എന്‍.അശ്വതി, എ.ഡി.എസ് അംഗം പ്രീത എന്നിവര്‍ പൊതിച്ചോര്‍ നല്‍കി.

date